ആലപ്പുഴ: തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ സജീവൻ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. എം. ലിജു ആവശ്യപ്പെട്ടു. സജീവന്റെ വീട്ടിലെത്തിയ ലിജു ഭാര്യയോടും മാതാവിനോടും വിവരങ്ങൾ അന്വേഷിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണം പ്രഹസനമാണെന്നും അതിനാൽ മറ്റൊരേജൻസിയെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.