photo
വയലാർ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും മഹിളാ കോൺഗ്രസിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ ആചരിച്ചു. വയലാർ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി. എൻ. അജയൻ അദ്ധ്യക്ഷനായി.
വയലാർ ഈസ്​റ്റ് വെസ്​റ്റ് മണ്ഡലം കമ്മ​റ്റികളുടെ പ്രസിഡന്റുമാരായ എ.കെ. ഷെരീഫ്, ജെയിംസ് തുരുത്തേൽ, ബ്ലോക്ക് സെക്രട്ടറിമാരായ എ.പി. ലാലൻ, എ.സി. മാത്യു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയലേഖ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മധുജിത് വാവക്കാട്, എൻ. രാമചന്ദ്രൻ നായർ, എൻ.ജി. കാർത്തികേയൻ, ഷംസുദ്ദീൻ, ബൈജു ദിവാകരൻ, ബഷീർ പോത്തനാട്, കെ. രാജീവ്, ബേബി വള്ളപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.

ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി. ആന്റണി അദ്ധ്യക്ഷനായി. ആർ. ശശിധരൻ, സി.വി. തോമസ്, സി.ഡി. ശങ്കർ, എസ്. കൃഷ്ണകുമാർ, അഡ്വ. കെ.ജെ. സണ്ണി, ജയലക്ഷ്മി അനിൽകുമാർ, കെ.എസ്. അഷറഫ്, ജി. വിശ്വംഭരൻ നായർ, ജി. സോമകുമാർ, പി.ആർ. പ്രകാശൻ, ടി.ഡി. രാജൻ, അബ്ദുൾ ബഷീർ, ബാബു മുള്ളൻചിറ, ബി. ഫൈസൽ, ദേവരാജൻ പിള്ള എന്നിവർ സംസാരിച്ചു.

മഹിളാ കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ഡി. ശങ്കർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഉഷ സദാനന്ദൻ അദ്ധ്യക്ഷയായി. ജി. വിശ്വംഭരൻനായർ, ബിണ ഭാസി, രാജമ്മ പ്രകാശൻ, തങ്കമ്മ രാമകൃഷ്ണൻ, ജയാമണി, ജയലേഖ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് സേവാദൾ അരൂർ നിയോജക മണ്ഡലം കമ്മി​റ്റി ഐക്യദാർഢ്യ ദിനമായി ആചരിച്ചു. അനുസ്മരണ യോഗം സേവാദൾ ജില്ലാ പ്രസിഡന്റ് കെ.എസ്. അഷ്റഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിബ്രാസ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ കെ.എക്‌സ്. മേഴ്‌സി, ഷാഹുൽ ഹമീദ്, ബാബു തൈക്കാട്ടുശേരി, അരൂർ നിയോജക മണ്ഡലം ഭാരവാഹികളായ ബിനു മോൻ, നവാസ്, ഉദയൻ, സുരേഷ് ബാബു, താഹ, സതീഷ് കുമാർ, ജയ്‌സൺ എന്നിവർ സംസാരിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ ചേർത്തല നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ജില്ലാ ചെയർമാൻ അഡ്വ. ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി.കെ. അനിലാൽ അദ്ധ്യക്ഷനായി. ജില്ലാ കമ്മി​റ്റി അംഗം സി.ആർ. സാനു, സത്താർ, ശങ്കരൻകുട്ടി, വിൻസെന്റ്, മനു ജോൺ എന്നിവർ പങ്കെടുത്തു.