മാന്നാർ: യാത്രയ്ക്കിടെ ഛർദ്ദിൽ ശ്വാസനാളത്തിൽ കുടുങ്ങി മരിച്ച മൂന്ന് വയസുകാരന് നാടിന്റെ യാത്രാമൊഴി. കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാർ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടിൽ ബിനു ചാക്കോയുടെയും - റോസമ്മ തോമസിന്റെയും (ദുബായ്) മകൻ എയ്ഡൻ ഗ്രെഗ് ബിനുവാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ (മുട്ടേൽ പള്ളി) സെമിത്തേരിയിൽ സംസ്കാരം നടത്തി. സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു. മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.