മുഹമ്മ: കായിപ്പുറം കുടിലിൽ കവലയിൽ ജനവാസ മേഖലയിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിട്ടുള്ള നീറ്റു കക്ക ചൂളയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ചൂള വിരുദ്ധ പൗരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പദയാത്ര നടത്തി. നാലാം വാർഡ് മെമ്പർ സി.ഡി വിശ്വനാഥൻ പദയാത്ര ഉദ്ഘാടനം ചെയ്തു.
തുരുത്തൻ കവല, കൂപ്ലിക്കാട് ജംഗ്ഷൻ, പൂജ വെളി, കുറുപ്പശേരി എന്നിവിടങ്ങളിലെ വിശദീകരണ യോഗങ്ങൾക്ക് ശേഷം കായിപ്പുറം കവലയിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനം റിട്ട. ചീഫ് എൻജിനീയർ പെണ്ണമ്മ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പൗരസമിതി ചെയർമാൻ പി. എ കൃഷ്ണപ്പൻ, കെ.ആർ പ്രതാപൻ, ആശ്രമം ചെല്ലപ്പൻ, എം. എസ് ദേവദാസ്, ടി. എസ് അനിൽകുമാർ, ആർ. ദാസപ്പൻ, കെ.കെ ആർ കായിപ്പുറം തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.