a
എന്‍.എസ്.എസ് പതാക ദിനത്തിന്റെ ഭാഗമായി മാവേലിക്കര താലൂക്ക് എന്‍യഎസ്യഎസ് കരയോഗ യൂണിയന്‍ ആസ്ഥാനത്ത് ചെയര്‍മാന്‍ കെ.എം.രാജഗോപാലപിള്ള പതാക ഉയര്‍ത്തുന്നു

മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ അഡ്‌ഹോക്ക് കമ്മറ്റി ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയനിലെ 101 കരയോഗങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും കരയോഗം പ്രസിഡന്റന്മാരും സ്ഥാപന മേധാവികളും പതാക ഉയർത്തുകയും പ്രതി​ജ്ഞ ചൊല്ലുകയും ചെയ്തു. യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.പിമധുസൂദനൻനായർ, യൂണിയൻ അഡ്‌ഹോക് കമ്മി​റ്റി അംഗങ്ങളായ അഡ്വ.രാമകൃഷ്ണൻ ഉണ്ണിത്താൻ, സേതുമോഹനൻപിള്ള, രാജേഷ് തഴക്കര, ശ്രീകണ്ഠൻപിള്ള, കെ.ജി.സുരേഷ്, ഡോ.പ്രദീപ് ഇറവങ്കര, എ.സദാശിവൻപിള്ള, ജി.ശ്രീകുമാർ, എ.ഭാസ്‌കരൻപിള്ള, വനിത യൂണിയൻസെക്രട്ടറി എം.ബി.മീര, പ്രതിനിധി സഭാ അംഗങ്ങളായ കെ.ജി.മഹാദേവൻ, പി.കെ.കൃഷ്ണകുമാർ, ചേലക്കാട്ട് രാധാകൃഷ്ണൻ, എസ്.എസ്.പിള്ള, യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചേലക്കാട്ട് ഉണ്ണികൃഷ്ണപിള്ള, അംഗങ്ങളായ ഗോപകുമാർ, ഗോപിനാഥപിള്ള കരയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

മാവേലിക്കര :പല്ലാരിമംഗലം 80ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേത്യത്വത്തിൽ പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് വാസുദേവൻ പിള്ള പതാക ഉയർത്തി പ്രതിഞ്‌ജാവാചകം ചൊല്ലി കെടുത്തു. സെക്രട്ടറി സുകുമാരപിള്ള, വൈസ് പ്രസിഡന്റ്‌ അജിത് എ പിള്ള, രാമകൃഷ്ണൻ ഉണ്ണിത്താൻ, കൃഷ്ണ പിള്ള, ബിജു കുമാർ മറ്റ് കരയോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


മാവേലിക്കര : എൻ.എസ്.എസ് പതാക ദിനത്തോടനുബന്ധിച്ച് ഉമ്പർനാട് തെക്ക് 2502 നമ്പർ കരയോഗത്തിൽ പ്രസിഡന്റ്‌ എസ്. ഉണ്ണികൃഷ്ണപിള്ള പതാക ഉയർത്തി. കരയോഗം സെക്രട്ടറി ഹരിദാസൻപിള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗത്തിൽ പി.രമേശനുണ്ണിത്താൻ, ബി.മാധവൻനായർ, രാധാകൃഷ്‌ണപിള്ള, അമ്പിളി.എസ്. കുറുപ് എന്നിവർ സംസാരിച്ചു.


മാവേലിക്കര : ആറ്റുവ 1805ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ്‌ കെ.ബി.മഹാദേവൻ പിള്ള പതാക ഉയർത്തി. ഖജാൻജി ശശിധരകുറുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌കുമാർ, ശശിധരൻ പിള്ള, സമാജം സെക്രട്ടറി ശ്രീദേവി അനിൽ, രാജാശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.


മാവേലിക്കര: എൻ. എസ്. എസ് പതാകദിനം. പൊന്നേഴ 2756ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് സി.ഹരികമാർ പതാക ഉയർത്തി പ്രതിജ്ഞ പുതുക്കി. സെക്രട്ടറി സുരേഷ് ചന്ദ്രൻ, വനിതാസമാജം ഭാരവാഹികൾ, കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.