മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് 996ാം നമ്പർ ശ്രീഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും 3177ാം നമ്പർ വനിതാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും മറ്റ് മേഖലകളിലും ഉന്നത വിജയം കരസ്‌ഥമാക്കിയവർക്കുള്ള അവാർഡ് ദാന ചടങ്ങ് നടത്തി. കരയോഗം പ്രസിഡന്റ് എൻ.ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വിജയൻ പിള്ള, ട്രഷറർ വി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി പി.മുരളിധരൻ പിള്ള, വനിതാസമാജം ഭാരവാഹികളായ പത്മാവതി അമ്മ, ഇ.പത്മകുമാരി എന്നിവർ പങ്കെടുത്തു.