ചാരുംമൂട് : സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി താമരക്കുളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ സേവാഭാരതി ഞായറാഴ്ച നടത്തിയ സേവന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറികൾ സാനിട്ടൈസ് ചെയ്ത് ശുചീകരിച്ചു. താമരക്കുളം
വി. വി ഹയർ സെക്കൻഡറി സ്കൂളിലെ 45 ക്ലാസ് റൂമുകളും പറയൻകുളം എൽ പി എസ്, ചാരുംമൂട് സെൻമേരിസ് എൽ. പി. എസ് എന്നീ സ്കൂളുകളിലെ 40 ഓളം ക്ലാസ് റൂമുകളും ഓഫീസ് മുറികളും സ്കൂൾ പരിസരവും ഫോഗ് മെഷിനുകൾ ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്. പ്രവർത്തനങ്ങൾക്ക്
സേവാഭാരതി താമരക്കുളം പഞ്ചായത്ത് കമ്മിറ്റി രക്ഷാധികാരി ഗോപകുമാർ മധുരാപുരി , പ്രസിഡന്റ് ഷിനോജ് , വൈസ് പ്രസിഡൻറ് രമ ജനറൽ സെക്രട്ടറി ബിജു വാസുദേവൻ സെക്രട്ടറി സന്ധ്യ, എക്സിക്യുട്ടീവ് മെമ്പർമാരായ ജീനാറാണി, ശിവകുമാർ ,രാജേന്ദ്രൻ പിള്ള, ഹരീഷ്, സേവാ പ്രമുഖ് ഷിജു എന്നിവർ നേതൃത്വം നൽകി.