ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യുണിയനിലെ എരിയ്ക്കാവ് 282-ാം നമ്പർ ശാഖാ യി​ലെ വിദ്യാഭ്യാസ അവാർഡും ചികിത്സാ സഹായവും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് സുഭാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചികിൽസാ സഹായ വിതരണം മേഖലാ കൺവീനർ പ്രൊഫ: സി. എം ലോഹിതൻ നിർവഹിച്ചു. വനിതാ സംഘം സെക്രട്ടറി പ്രി​യാ രാധാകൃഷ്ണൻ ,സരസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കരുണൻ സ്വാഗതവും വൈസ് പ്രസിഡന്റ് അജി നന്ദിയും പറഞ്ഞു