മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിൽ പണി പൂർത്തിയാക്കിയ വഴിയോര വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്ന്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ റീത്തു വച്ച് പ്രതിഷേധിച്ചു. സമരം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഹരിഗോവിന്ദ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, ബി.ജെ.പി മേഖലാ പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ, ജില്ലാ കമ്മിറ്റി അംഗം രാംദാസ് പന്തപ്ലാവിൽ, മേഖല വൈസ് പ്രസിഡന്റ് രാജേഷ് മലയിൽ, സുനിൽ, പാർത്ഥസാരഥി വിജു, അശോകൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.