മാവേലിക്കര: അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രസർക്കാരിന്റെ ഇ- ശ്രമം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുമായി ബി.ജെ.പി മാവേലിക്കര മുനിസിപ്പാലിറ്റി വടക്ക്, തെക്ക് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാവേലിക്കര ശ്രീകൃഷ്ണഗാനസഭാ മന്ദിരത്തിൽ ഇ-ശ്രമം പ്രവർത്തന കേന്ദ്രം ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി മുനിസിപ്പാലിറ്റി തെക്ക് ഏരിയ പ്രസിഡന്റ് സന്തോഷ്‌ മറ്റം അദ്ധ്യക്ഷനായി. ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് മുഖ്യപ്രഭാഷണവും ജില്ലാ ട്രഷറർ കെ.ജി.കർത്താ ആമുഖപ്രഭാഷണവും നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, വൈസ് പ്രസിഡന്റുമാരായ ബിനു ചാങ്കുരേത്ത്, അംബികാദേവി, ജില്ലകമ്മിറ്റിയംഗങ്ങളായ വിജയകുമാർ പരമേശ്വരത്ത്, ജയശ്രീ അജയകുമാർ, മുനിസിപ്പാലിറ്റി വടക്ക് ഏരിയ പ്രസിഡന്റ് ജീവൻ ചാലിശ്ശേരി, ഏരിയ ജനറൽ സെക്രട്ടറിമാരായ സുജിത് ആർ.പിള്ള, ദേവരാജൻ, നഗരസഭയിലെ പാർലമെന്ററി പാർട്ടി ലീഡർ മേഘനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.രാജേഷ്, ഉമയമ്മവിജയകുമാർ, നഗരസഭാ കൗൺസിലർമാരായ സുജാത ദേവി, ഗോപൻ സർഗ, സബിത അജിത്, വിജയമ്മ ഉണ്ണികൃഷ്ണൻ, രേഷ്മ എന്നിവർ നേതൃത്വം നൽകി.