ന്യൂഡൽഹി: മതിയായ രജിസ്ട്രേഷൻ രേഖകളില്ലാതെയുള്ള വാഹനങ്ങൾക്ക് ഉപാധികൾ ലംഘിച്ചുവെന്ന കാരണത്താൽ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കാമെന്ന് സുപ്രീംകോടതി.
ജസ്റ്റിസുമാരായ യു.യു.ലളിത്, എസ്. രവീന്ദ്ര ഭട്ട്, ഭേല എം.ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
താൽക്കാലിക രജിസ്ട്രേഷനിൽ വാങ്ങിയ കാർ, രജിസ്ട്രേഷൻ കാലാവധി അവസാനിച്ചശേഷം കളവുപോയതിനെത്തുടർന്ന് ഇൻഷ്വറൻസ് അനുകൂല്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്.
1,40,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ല, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാരസമിതികളെ സമീപിച്ചെങ്കിലും ആനുകൂല്യം നിഷേധിച്ചതിനെത്തുടർന്നാണ് പരാതിക്കാരൻ സുപ്രീംകോടതിയിലെത്തിയത്.