തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷൻ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ ലൂടെ രജിസ്‌റ്റർ ചെയ്യാം. 200രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരിയിലാണ് ജില്ലാതല പരീക്ഷ. വിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000രൂപയുടെ സ്‌കോളർഷിപ്പും 100 കുട്ടികൾക്ക് 500രൂപയുടെ സ്‌കോളർഷിപ്പും ലഭ്യമാവും. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും. ഫോൺ: 8547971483, 04712333790.