ന്യൂഡൽഹി: സ്ഥിരം കമ്മീഷന് അർഹതയുണ്ടായിട്ടും നിഷേധിക്കുന്നുവെന്ന് കാട്ടി കരസേനയിലെ 72 വനിതാ ഉഗ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അടുത്ത തവണ കേസ് പരിഗണിക്കും വരെ യാതൊരു നടപടികളും ഈ വിഷയത്തിൽ പാടില്ലെന്നും കേന്ദ്രത്തിന് ജസ്റ്റിസ് നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.മെഡിക്കൽ പരിശോധനകളിലടക്കം അറുപത് ശതമാനം കാര്യക്ഷമത തെളിയിച്ചിട്ടും സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം. കഴിഞ്ഞ മാർച്ചിലാണ് സേനയിൽ സ്ഥിരം കമ്മീഷൻ അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.