ന്യൂഡൽഹി: താത്പര്യമില്ലാത്ത ഒരാളെ നിർബന്ധിച്ച് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ വസ്തുവിന്റെ ഉടമകളായ ദമ്പതികൾ (ഇപ്പോൾ ജീവിച്ചിപ്പില്ല) തന്റെ മാതാപിതാക്കളാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ദമ്പതികളുടെ പെൺമക്കളാണ് എതിർകക്ഷികൾ. ഹർജിക്കാരന്റെ വാദം അംഗീകരിക്കണമെങ്കിൽ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന എതിർഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നീരീക്ഷണം.