ന്യൂഡൽഹി:19 വർഷം മുമ്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ കേസിൽ സംസ്ഥാന സർക്കാർ പൊലീസിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് നിരീക്ഷിച്ച് ഏഴ് ലക്ഷം രൂപ യു.പി. സർക്കാരിന് പിഴ വിധിച്ച് സുപ്രീംകോടതി.
ഗൗരവമേറിയ കേസെന്ന് വിലയിരുത്തിയ ജസ്റ്റിസ് വിനീത് ശരൺ ഉൾപ്പെട്ട ബെഞ്ച് സംസ്ഥാന സർക്കാരിന്റെ അശ്രദ്ധയേയും രൂക്ഷമായി വിമർശിച്ചു.
2002ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 2018ൽ വിചാരണ കോടതി കുറ്റാരോപിതരായ പൊലീസുകാരെ സർവീസിൽ നിന്ന് ഒഴിവാക്കാനും ശമ്പളം തടഞ്ഞ് വയ്ക്കാനും നിർദ്ദേശിച്ചു. എന്നാൽ 2019ൽ പൊലീസുകാരൻ വിരമിക്കും വരെ ശമ്പളവും മറ്റ് പെൻഷൻ
അനുകൂല്യങ്ങളും സംസ്ഥാന സർക്കാർ കുറ്റാരോപിതർക്ക് ലഭ്യമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ പിഴ ഒടുക്കാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.