ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 277 പേർ മരിച്ചു. 3,37,66,707 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. നിലവിൽ 2,75,224 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 28,246 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,40,451 പേർക്കാണ് വാക്സിൻ നൽകിയത്.