aryan

ന്യൂ​ഡ​ൽ​ഹി​:​ ​മും​ബ​യ് ​തീ​ര​ത്തി​ന​ടു​ത്ത് ​ആ​ഡം​ബ​ര​ക്ക​പ്പ​ലി​ൽ​ ​ല​ഹ​രി​പ്പാ​ർ​ട്ടി​ ​ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെബോ​ളി​വു​ഡ് ​താ​രം​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​മ​ക​ൻ​ ​ആ​ര്യ​ൻ​ ​ഖാ​ൻ​ ​(23​),​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​ന​ടി​യും​ ​മോ​ഡ​ലു​മാ​യ​ ​മു​ൻ​മ​ൻ​ ​ധ​മേ​ച (23​),​ ​അ​ർ​ബാ​സ് ​മെ​ർ​ച്ച​ന്റ് ​ (26​) എ​ന്നി​വ​രെ​ ​നാ​ർ​ക്കോ​ട്ടി​ക് ​ക​ൺ​ട്രോ​ൾ​ ​ബ്യൂ​റോ​ ​(​എ​ൻ.​സി.​ബി​)​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കോ​ർ​ഡേ​ലി​യ​ ​ഗ്രൂ​പ്പി​ന്റെ​ ​'​എം.​വി.​ ​എം​പ്ര​സ്" ​എ​ന്ന​ ​ഇ​ന്ത്യ​ൻ​ ​ക​പ്പ​ലി​ൽ​ ​നി​ന്ന് ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​നു​പു​ർ​ ​സ​രി​ക,​ ​ഇ​സ്‌​‌​മീ​ത് ​സിം​ഗ്,​ ​മൊ​ഹാ​ക് ​ജ​സ്വാ​ൾ,​ ​വി​ക്രാ​ത് ​ചോ​ക്ക​ർ,​ ​ഗോ​മി​ത് ​ചോ​പ്ര​ ​എ​ന്നി​വ​രാ​ണ് ​ക​സ്റ്റ​ഡി​യി​ൽ.​ ​രാ​ജ്യ​ത്തെ​ ​അ​ത്യാ​ഡം​ര​ ​ക​പ്പ​ലു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​താ​ണ് ​എം.​വി​ ​എം​പ്ര​സ്. സെപ്തംബർ 22 ന് ഈ കപ്പൽ കൊച്ചിയിൽ എത്തിയിരുന്നു.
ഇ​ന്ന​ലെ​ ​പു​ല​ർ​ച്ച​യോ​ടെ​ ​മും​ബ​യി​ലെ​ ​എ​ൻ.​സി.​ബി​ ​ആ​സ്ഥാ​ന​ത്ത് ​എ​ത്തി​ച്ച് ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നു​ ​ശേ​ഷം​ ​വൈ​കി​ട്ടാ​ണ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​മും​ബ​യ് ​ജെ.​ജെ.​ ​ആ​ശു​പ​ത്രി​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക്കി.​ ​ഏ​ഴ് ​മ​ണി​യോ​ടെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​ആ​ര്യ​ൻ​ ​കു​റ്റം​ ​നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.​ ​എം.​ഡി.​എം.​എ,​​​ ​കൊ​ക്കെ​യ്ൻ,​​​ ​ച​ര​സ് ​ഉ​ൾ​പ്പ​ടെ​ ​ ല​ഹ​രി​വ​സ്തു​ക്ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​ക​പ്പ​ൽ​ ​മും​ബ​യ് ​അ​ന്താ​രാ​ഷ്ട്ര​ ​ക്രൂ​സ് ​ടെ​ർ​മി​ന​ലി​ൽ​ ​എ​ത്തി​ച്ചു.
ഫാ​ഷ​ൻ​ ​ടി.​വി​ ​ഇ​ന്ത്യ​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഡ​ൽ​ഹി​ ​ആ​സ്ഥാ​ന​മാ​യ​ ​ന​മ​സ് ​ക്രേ​ ​എ​ന്ന​ ​ക​മ്പ​നി​യാ​ണ് ​'​ക്രേ​ ​ആ​ർ​ക്ക്" എ​ന്ന​പേ​രി​ൽ​ ​സം​ഗീ​ത​ ​നൃ​ത്ത​വി​രു​ന്നും​ ​ല​ഹ​രി​പ്പാ​ർ​ട്ടി​യും​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ഫാ​ഷ​ൻ​ ​ടി.​വി​ ​ഇ​ന്ത്യ​യു​ടെ​ ​എം.​ഡി​ ​കാ​ഷി​ഫ് ​ഖാ​നെ​ ​ഉ​ൾ​പ്പെ​ടെ​ ​ ചോ​ദ്യം​ ​ചെ​യ്യാ​നാ​യി​ ​വി​ളി​ച്ചി​ട്ടു​ണ്ട്.​ ​ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​മും​ബ​യി​ൽ​ ​നി​ന്നു​ ​യാ​ത്ര​ ​തി​രി​ച്ച് ​ഗോ​വ​യി​ലെ​ത്തി​ ​ക​ട​ലി​ൽ​ ​ചെ​ല​വ​ഴി​ച്ച​ ​ശേ​ഷം​ 4​ന് ​രാ​വി​ലെ​ 10​ന് ​തി​രി​ച്ചെ​ത്തു​ന്ന​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​ക​പ്പ​ൽ​ ​യാ​ത്ര​ ​ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ​ആ​ര്യ​നെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ക​പ്പ​ൽ​ ​പാ​ർ​ട്ടി​ക്ക് ​നൂ​റോ​ളം​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​വി​റ്റ​ത്.​ ​ഒ​രു​ ​ടി​ക്ക​റ്റി​ന് 80,000​ ​രൂ​പ​യി​ല​ധി​ക​മാ​ണ് ​വി​ല.​ ​ബോ​ളി​വു​ഡ്,​ ​ഫാ​ഷ​ൻ,​ ​ബി​സി​ന​സ് ​രം​ഗ​ത്തു​ള്ള​ ​നി​ര​വ​ധി​പ്പേ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ആ​ര്യ​നെ​ ​അ​തി​ഥി​യാ​യി​ ​ക്ഷ​ണി​ച്ച​താ​ണെ​ന്നും​ ​പ​റ​യ​പ്പെ​ടു​ന്നു.

വേഷം മാറി എൻ.സി.ബി

കപ്പലിൽ പ്രമുഖരുടെ മക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ലഹരിപ്പാർട്ടി നടക്കുമെന്ന് 15 ദിവസം മുമ്പുതന്നെ എൻ.സി.ബിക്ക് വിവരം ലഭിച്ചിരുന്നു. മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്കെഡയുടെ നേതൃത്വത്തിൽ 20 അംഗ എൻ.സി.ബി സംഘം യാത്രാക്കാരെന്ന നിലയിൽ ടിക്കറ്റെടുത്ത് പാർട്ടിയുടെ ഭാഗമായി. കപ്പൽ തീരം വീട്ട് നടുക്കടലിൽ എത്തിയതോടെ ലഹരിപ്പാർട്ടി തുടങ്ങി. തുടർന്ന് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.

യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സ്വകാര്യ കമ്പനിയാണ് പാർട്ടി സംഘടിപ്പിച്ചത്. കപ്പലിന് ഇവരുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ല.

ജർഗൺ ബെയ്‌ലോം, കോർഡേലിയ ക്രൂസ് സി.ഇ.ഒ.