indian-railway-

ന്യൂഡൽഹി: ദസറ, പൂജ ആഘോഷങ്ങൾ കണക്കിലെടുത്ത് റെയിൽവേയിൽ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ് ആയി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 17,951 രൂപ വരെ ബോണസ് ലഭിക്കും. ആർ.പി.എഫ് / ആർ.പി.എസ്.എഫ് ഉദ്യോഗസ്ഥർ ഒഴികെ 11.56 ലക്ഷം റെയിൽവേ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഉത്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ബോണസ് നൽകാൻ ഏകദേശം 1984.73 കോടി രൂപ വേണ്ടിവരും.