ന്യൂ​ഡ​ൽ​ഹി​ ​:​ ​ല​ഖിം​പൂ​ർ​ ​ഖേ​രി​യി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ ​എ​ത്തി​യ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യും​ ​കൊ​ല്ല​പ്പെ​ട്ട​ ​ക​ർ​ഷ​ക​രു​ടെ​ ​വീ​ടു​ക​ളി​ലെ​ത്തി​ ​ബ​ന്ധു​ക്ക​ളെ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​രാ​ഹു​ൽ​ ​അ​ട​ക്ക​മു​ള്ള​ ​സം​ഘ​ത്തി​ന് ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​യു.​പി​ ​സ​ർ​ക്കാ​ർ​ ​ആ​ദ്യം​ ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചെ​ങ്കി​ലും​ ​ഒ​ട്ടേ​റെ​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​‌​ല​‌​ക്‌​നൗ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​എ​സ്‌​കോ​ർ​ട്ടോ​ടെ​യു​ള്ള​ ​യാ​ത്ര​ ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. 48​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​പ്രി​യ​ങ്ക​യെ​ ​ഇ​ന്ന​ലെ​ ​രാ​ഹു​ലും​ ​സം​ഘ​വും​ ​ല​ഖിം​പൂ​രി​ലേ​ക്ക് ​പു​റ​പ്പെ​ടു​ന്ന​തി​ന് ​മു​മ്പ് ​മോ​ചി​പ്പി​ച്ച​ത്.
ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​ഭു​പേ​ഷ് ​ഭാ​ഗേ​ൽ,​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ച​ര​ൺ​ജി​ത് ​സിം​ഗ് ​ഛ​ന്നി,​ ​സ​ച്ചി​ൻ​ ​പൈ​ല​റ്റ്,​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​രാ​ഹു​ലി​നൊ​പ്പ​മു​ള്ള​ത്.​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​തി​നി​ധി​ ​സം​ഘ​വും​ ​ല​ഖിം​പൂ​രി​ലെ​ത്തി.​ ​
അ​തി​നി​ടെ,​ ​ല​ഖിം​പൂ​രി​ൽ​ ​ക​ർ​ഷ​ക​രു​ടെ​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ന​യി​ച്ച​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​ൻ.​വി.​ ​ര​മ​ണ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​ഇ​ന്ന് ​കേ​സ് ​പ​രി​ഗ​ണി​ക്കും.


50 ലക്ഷം വീതം നഷ്ടപരിഹാരം

അപകടത്തിൽ മരിച്ച നാലു കർഷകരുടെയും മാദ്ധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾക്ക് ഛത്തീസ്ഗഡ്, പഞ്ചാബ് സർക്കാരുകൾ 50 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു.

അജയ് മിശ്ര രാജി വയ്ക്കില്ല

ലഖിംപൂർ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കില്ലെന്ന് കേന്ദ്രവൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്നലെ ഉച്ചയ്ത്ത് ശേഷം മിശ്രയെ ഡൽഹിയിലേക്ക് വിളിപ്പിച്ച അമിത് ഷാ 40 മിനിറ്റിലേറെ ചർച്ച നടത്തി. പാർട്ടി പ്രവർത്തകരെ കൊണ്ടുവരാൻ അയച്ച ജീപ്പ് തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. പക്ഷേ, താനോ മകനോ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. അന്ന് രാവിലെ 11 മുതൽ വൈകിട്ട് വരെ മകൻ മറ്റൊരിടത്തായിരുന്നു എന്നതിന് കൃത്യമായ തെളിവുണ്ടെന്നുള്ള വാദത്തിൽ അജയ് മിശ്ര ഉറച്ച് നിന്നതോടെയാണ് രാജി തത്ക്കാലം വേണ്ടെന്ന നിലപാടിലേക്കെത്തിയതെന്നാണ് സൂചന. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറി.