mansukh
വിദേശത്ത് ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശനങ്ങൾ കേന്ദ്രമന്ത്രി വി മുരളീധരൻ ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യയുമായി ചർച്ച നടത്തുന്നു

ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം വിദേശത്തെ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥിഥികളുടെ പ്രശ്നത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും നൽകിയ പരാതികളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായും ഇക്കാര്യം ചർച്ച ചെയ്തു. കൊവിഡിന്റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ വിദ്യാർഥികളെ ക്യാമ്പസുകളിലേക്ക് മടങ്ങാൻ വിവിധ രാജ്യങ്ങൾ വൈകാതെ അനുവദിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. പ്രശ്ന പരിഹാരത്തിന് സജീവ ഇടപെടൽ ഉണ്ടാകുമെന്നും മുരളീധരൻ അറിയിച്ചു.