ന്യൂഡൽഹി: ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് ഈ മാസം 15 മുതൽ വിസ അനുവദിക്കും. അടുത്തമാസം 15 മുതൽ സാധാരണ ഫ്ളൈറ്റുകളിൽ എത്തുന്നവർക്കും വിസ അനുവദിക്കും. വിനോദസഞ്ചാരികൾ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതലാണ് വിസ നിറുത്തലാക്കിയത്. ലോക്ഡൗണോടെ നിറുത്തിവച്ച വിമാനസർവീസുകൾ ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര സർവീസുകൾ തുടങ്ങിയിരുന്നില്ല.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമുള്ള അന്താരാഷ്‌ട്ര സർവീസുകളാണ് നടത്തിയിരുന്നത്.