delhi-university

ന്യൂഡൽഹി: കേരളത്തിലെ വിദ്യാർത്ഥികൾക്കെതിരെ ഡൽഹി സർവകലാശാലയിലെ പ്രൊഫസർ ഉന്നയിച്ച മാർക്ക് ജിഹാദ് ആരോപണം ഡൽഹി സർവകലാശാലാ രജിസ്ട്രാർ വികാസ് ഗുപ്ത തള്ളി. ബിരുദ പ്രവേശനത്തിൽ കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണനയില്ലെന്നും, എല്ലാവർക്കും തുല്യ അവസരമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്നായിരുന്നു കിരോരി മാൽ കോളജിലെ ഫിസിക്സ് അസോ. പ്രൊഫസർ രാകേഷ്

പാണ്ഡെയുടെ ആരോപണം. കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന് വരുത്തിത്തീർക്കാനുള്ള സംഘ പരിവാർ ശ്രമമാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഡൽഹി സർവകലാശാലയിലെ മാർക്കടിസ്ഥാനത്തിലുള്ള പ്രവേശനത്തെക്കുറിച്ച് അഭിപ്രായ

വ്യത്യാസമുണ്ടെങ്കിലും കേരള വിരുദ്ധ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചു.

ഹിന്ദു, രാംജാസ്, മിറാണ്ട, എസ്.ആർ.സി.സി തുടങ്ങി പ്രധാന കോളജുകളിലെ ഇക്കൊല്ലത്തെ

പ്രവേശനത്തിനുള്ള ആദ്യ പട്ടികയിൽ കൂടുതലും മലയാളി വിദ്യാർത്ഥികളായിരുന്നു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും, 100 ശതമാനം മാർക്ക് ലഭിക്കുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്നുമായിരുന്നു അദ്ധ്യാപകന്റെ ആരോപണം. ഡൽഹിയിൽ താമസിച്ച് പഠിക്കാൻ ചില ഏജൻസികൾ അവർക്ക് ഫണ്ട് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.