chief-justice

ന്യൂഡൽഹി : ലഖിംപൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചീഫ് ജസ്റ്റിസ് സന്ദർശിച്ചുവെന്ന് 'ടൈംസ് നൗ" ചാനൽ വാർത്ത നൽകിയതിൽ മാദ്ധ്യമങ്ങളെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി.

സുപ്രീംകോടതിയിൽ ഇരിക്കുന്ന താൻ എങ്ങിനെ ല‌ക്‌നൗവിൽ പോയി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുമെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് എൻ.വി.രമണ മാദ്ധ്യമങ്ങൾ കുറച്ച് കൂടി വിവേകം കാണിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാൻ താനില്ലെന്നും വ്യക്തമാക്കി.
സംഭവങ്ങളിലെ സത്യാവസ്ഥ അന്വേഷിച്ചറിയാതെ വാർത്തയാക്കുന്ന ചില മാദ്ധ്യമങ്ങളുടെ രീതി നിർഭാഗ്യകരമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. മാദ്ധ്യമസ്വാതന്ത്ര്യത്തെയും പ്രതികരണാവകാശത്തേയും മാനിക്കുന്നു. എന്നാൽ പരിധികൾ ലംഘിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിഭാഷകൻ അഗ്നീഷ് ആദിത്യയാണ്ചാനൽ വാർത്ത ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.