ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനെടുത്ത ഇന്ത്യക്കാർക്ക് ബ്രിട്ടൻ ക്വാറന്റൈൻ ഒഴിവാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്കുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തിയേക്കും. ബ്രിട്ടീഷ് പൗരന്മാർക്ക് മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനകളും 10 ദിവസത്തെ ക്വാറന്റൈനും കർശനമാക്കിയ മാർഗരേഖ പരിഷ്കരിക്കുമെന്നാണ് സൂചന.
കൊവിഷീൽഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നൽകിയെങ്കിലും ക്വാറന്റൈൻ ഒഴിവാക്കാതിരുന്നതോടെയാണ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയത്. വാക്സിൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് ബ്രിട്ടൻ തടസ്സമായി ചൂണ്ടിക്കാട്ടിയത്.