congress

ന്യൂഡൽഹി: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം 16 ന് ചേരും. ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് യോഗം നേരിട്ട് ചേരുന്നത്. കഴിഞ്ഞ 18 മാസമായി കൊവിഡ് സാഹചര്യത്തിൽ നേരിട്ട് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നില്ല.

ലഖിംപൂർ ഖേരി അക്രമസംഭവങ്ങളെ തുടർന്ന് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ ഇടപെടലിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം യോഗം ചർച്ച ചെയ്യും.