ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീനാ മരിയ പോളിനെയും സുഹൃത്ത് സുകേഷ് ചന്ദ്രശേഖറിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ഇ.ഡി ഡൽഹി കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെന്ന കേസിൽ ഡൽഹി പൊലീസ് നേരത്തെ അറസ്റ്റു ചെയ്‌ത ലീന ജുഡിഷ്യൽ കസ്റ്റഡിയിലാണ്.