ന്യൂഡൽഹി: ഇന്നലെ രാജ്യത്ത് 19 ,740 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 248 പേർ മരിച്ചു. വെള്ളിയാഴ്ച കേരളത്തിലെ പ്രതിദിന വർദ്ധന 10,944 ആയി കുറഞ്ഞതിനാൽ രാജ്യത്ത് 206 ദിവസങ്ങൾക്ക് ശേഷമുള്ള കുറഞ്ഞ നിരക്കാണ് ഇന്നലെ പുറത്തു വന്നത്. 2,36,643 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.