ന്യൂഡൽഹി: ലഖിംപൂരിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൗനവ്രത സമരം നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. നാളെ രാവിലെ പത്തു മുതൽ ഒരു മണി വരെ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രാജ്ഭവനുകൾക്കും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിലുമാണ് സമരം നടത്തുക. മുതിർന്ന നേതാക്കളും എംപിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹികളും പങ്കുചേരും.