kpcc

ന്യൂഡൽഹി: ദളിത് പ്രാതിനിദ്ധ്യം ഉറപ്പാക്കിയ 51 അംഗ കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി.അന്തി​മ പട്ടി​ക ഇന്ന് ഹൈക്കമാൻഡിന് കൈമാറും. പ്രഖ്യാപനവും ഇന്നുണ്ടായേക്കും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ ഉമ്മൻചാണ്ടിയെയും ,രമേശ് ചെന്നിത്തലയെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശനും താരിഖ് അൻവർ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള മാരത്തോൺ​ ചർച്ചകൾ പൂർത്തിയായതോടെ ,പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മ​ട​ങ്ങി.​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ​ ​ഡ​ൽ​ഹി​യി​ൽ​ ​ത​ങ്ങു​ക​യാ​ണ്.

വി.പി.സജീന്ദ്രൻ, പദ്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർ വൈസ് പ്രസിഡന്റുമാരാവുമെന്നാണ് സൂചന. അഞ്ച് വർഷത്തിൽ കൂടുതൽ കെ.പി.സി.സി ഭാരവാഹിയായവരെ ഒഴിവാക്കണമെന്ന മാനദണ്ഡം പദ്മജയ്ക്കും, മുൻ ഡി.സി.സി പ്രസിഡന്റുമാരെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന തീരുമാനം ബിന്ദു കൃഷ്ണയ്ക്കും ബാധകമാക്കേണ്ടതില്ലെന്ന് ധാരണയായതായി അറിയുന്നു. കുന്നത്തുനാട് മുൻ എം.എൽ. എ വി.പി. സജീന്ദ്രനിലൂടെ ദളിത് പ്രാതിനിദ്ധ്യവും ഉറപ്പിക്കും.