rakesh-asthana

ന്യൂഡൽഹി: ദസറ ആഘോഷങ്ങൾക്കിടെ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്. ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന മുതിർന്ന പൊലീസ് മേധാവികളുമായി ചർച്ച നടത്തി സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകി. പ്രാദേശിക ക്രിമിനൽ സംഘകളുമായി ബന്ധമുള്ളവരാകാം ഭീഷണിക്ക് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു. സൈബർ കഫേകൾ, പാർക്കിംഗ് ഏരിയകൾ, കെമിക്കൽ ഷോപ്പുകൾ തുടങ്ങി ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ള എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കും.