india-britan-travel-ban

ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനെടുത്ത ഇന്ത്യക്കാർക്ക് ബ്രിട്ടൻ ക്വാറന്റൈൻ ഒഴിവാക്കിയ സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിൻവലിച്ചു. ബ്രിട്ടനിൽ നിന്നുള്ളവർക്ക് പത്തു ദിവസം ക്വാറന്റൈൻ നിർബന്ധമാക്കിയ ഒക്ടോബർ ഒന്നിന്റെ ഉത്തരവ് പിൻവലിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റ് അന്താരാഷ്‌‌ട്ര യാത്രക്കാരെ ലക്ഷ്യമിട്ട് ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവായിരിക്കും ബ്രിട്ടീഷുകാർക്കും ഇനി ബാധകമാകുക.