jee

ന്യൂഡൽഹി: ഐ.ഐ.ടികളിലെ പ്രവേശനത്തിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)നടത്തിയ അഡ്വാൻസ്‌ഡ് ജോയിന്റ് എൻട്രൻസ് (ജെ.ഇ.ഇ അഡ്വാൻസ്ഡ്) പരീക്ഷയിൽ ബോംബെ സോണിൽ നിന്നുള്ള മലയാളിയായ കാർത്തിക് സുകുമാരൻ നായർക്ക് ഏഴാം റാങ്ക്. ബോംബെ സോണിൽ രണ്ടാമനാണ്. പരീക്ഷയെഴുതിയ 1,41,699 പേരിൽ 41,862 പേർ യോഗ്യത നേടി. 6452 പേർ വനിതകളാണ്.

ഡൽഹി ഐ.ഐ.ടിക്കു കീഴിൽ പരീക്ഷയെഴുതിയ മൃദുൽ അഗർവാൾ 360ൽ 348 മാർക്കുമായി ഒന്നാം റാങ്കു നേടി. ഡൽഹിയിൽ പരീക്ഷയെഴുതി 360ൽ 286 മാർക്കു നേടിയ കാവ്യ ചോപ്രയാണ് വനിതകളിൽ മുന്നിൽ. ഫലം: jeeadv.ac.in.

കേ​ര​ള​ത്തി​ൽ​ ​​വി​ഗ്നേ​ഷ്
കേ​ര​ള​ത്തി​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​ജെ.​ആ​ർ.​ ​വി​ഗ്നേ​ഷ് ​ദേ​ശീ​യ​ത​ല​ത്തി​ൽ123​-ാം​ ​റാ​ങ്ക് ​നേ​ടി.​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഡോ.​പി.​എ​സ്.​ ​രാ​ജേ​ഷി​ന്റെ​യും​ ​ജി​ഷ​യു​ടെ​യും​ ​മ​ക​നാ​ണ്.