mm

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിലേക്ക് യാത്ര തിരിച്ചു. 18 , 19 തീയതികളിൽ സുഡാനും, 20 മുതൽ 22 വരെ ദക്ഷിണ സുഡാനും അദ്ദേഹം സന്ദ‍ർശിക്കും. സുഡാൻ പ്രസിഡന്റ് ലഫ്റ്റനന്റ് ജനറൽ അബ്ദൽ ഫത്താ അബ്ദൽ റഹ്മാൻ അൽ ബുർഹാൻ, പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സുഡാൻ വിദേശകാര്യമന്ത്രി ഡോ.മറിയം അൽ സാദിഖ് അൽ മഹ്ദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. സുഡാനിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി സംവദിക്കും.

20ന് ദക്ഷിണ സുഡാൻ പ്രസിഡന്റ് ജനറൽ സൽവാ കിർ മയാർദിത്ത്, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി മായിക്ക് ആയി ദെൻ, ട്രാൻസിഷണൽ നാഷണൽ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കർ ജെമ്മ നുനുകുംമ്പാ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ജുബയിലെ ഇന്ത്യൻ സമൂഹവുമായും ഇന്ത്യൻ സംരംഭകരുമായും സംവദിക്കും. ഇന്ത്യൻ സൈന്യത്തിലെ ഡോക്ടർമാർ നടത്തുന്ന ജുബയിലെ യു.എൻ മിഷൻ ആശുപത്രി അദ്ദേഹം സന്ദർശിക്കും.