cbse-exam

ന്യൂഡൽഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യം ടേം പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ പരീക്ഷാ കേന്ദ്രം മാറ്റി അനുവദിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പലരും അതാത് സ്ഥലങ്ങളില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനാലാണിത്. ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ പരീക്ഷാ കേന്ദ്രം

മാറ്റാനാവില്ലെന്നും പരീക്ഷാ കൺട്രോളർ പറഞ്ഞു.

10,12 ക്ലാസുകളിലെ മേജർ വിഷയങ്ങളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. പത്താം ക്ലാസിലെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും 12-ാം ക്ലാസിന്റേത് 16നും ആരംഭിക്കും . ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും ,തമിഴ്, മലയാളം , സംഗീതം തുടങ്ങിയ വിഷയങ്ങൾ മൈനർ വിഭാഗത്തിലുമാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ രാവിലെ

11.30ന് ആരംഭിക്കും. തയാറെടുപ്പിനുള്ള 15 മിനിറ്റ് സമയം 20 മിനിറ്റായി ഉയർത്തി.