ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിന് അധിക വിഹിതമായി 50,000 ടൺ അരി നൽകുമെന്ന് അറിയിച്ചു. മൂന്ന് മാസത്തെ വിഹിതമായി ഇത്രയും അരി അടിയന്തരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. കിലോയ്ക്ക് 20 രൂപ നിരക്കിൽ ഇത് അനുവദിക്കും. ജയ, സുരേഖ അരി വിഹിതം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.