ന്യൂഡൽഹി: പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലുമില്ലാതെ രാജ്യത്തെ കോടതികൾ വീർപ്പു മുട്ടുകയാണെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. ഒൗറംഗബാദിൽ നടന്ന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനെ വേദിയിലിരുത്തിയാണ് ചീഫ് ജസ്റ്റിസിന്റെ അഭ്യർത്ഥന. ദേശീയ ജുഡിഷ്യൽ ഇൻഫ്രാസ്ട്രക്ചർ അതോറിട്ടിയുമായി ബന്ധപ്പെട്ട നിയമം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതികൾ മോശം അവസ്ഥയിലും പ്രവർത്തിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്തെ കോടതികളിൽ 26 ശതമാനത്തിലും സ്‌ത്രീകൾക്ക് പ്രത്യേകം ടോയ്‌ലറ്റില്ല. 16 ശതമാനം കോടതികളിൽ പുരുഷൻമാർക്കുള്ള ടോയ്‌ലറ്റുമില്ല. 46 ശതമാനം കോടതി കെട്ടിടങ്ങളിലും ശുദ്ധ ജല സൗകര്യങ്ങളില്ല. പകുതിയിടങ്ങളിലും നല്ല ലൈബ്രറിയില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും നടപടികൾ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അടിസ്ഥാന വികസനങ്ങളുടെ അപര്യാപ്തത മോശമായി ബാധിക്കുന്നു
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത കോടതികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. സാധാരണക്കാരന് സമയബന്ധിതമായി നീതി ലഭ്യമാക്കാൻ കഴിയാത്തത് ചെലവു കൂട്ടുന്നുണ്ട്. കോടതികളുടെ അടിസ്ഥാ നവിക സനം ആസൂത്രണമില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. കോടതികൾ സാധാരണക്കാർക്കും വേണ്ടിയു ള്ളതാണ്. മടികൂടാ തെ കോടതികളെ സമീപിക്കാൻ അവർക്ക് ധൈര്യമുണ്ടാകണം. കോടതികൾ ഇഷ്‌ടികകൾ കൊണ്ട് നി ർമ്മിച്ച വെറും കെട്ടിടങ്ങളല്ല, നീതിക്കായുള്ള ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കുന്ന സ്ഥാപനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡി ഷ്യറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്‌ട്രീയമില്ല. രണ്ട് സംവിധാ നങ്ങളാണെങ്കിലും സ ർക്കാരും ജുഡി ഷ്യറിയും ഒരു സംഘമാണ്.
കിരൺ റിജിജു
കേന്ദ്ര നിയമമന്ത്രി