cpm

ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന ഇരുപത്തിമൂന്നാംസി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെക്കുറിച്ചുള്ള കേന്ദ്ര കമ്മിറ്റി ചർച്ച പൂർത്തിയായി. അന്തിമ രൂപരേഖ തയ്യാറാക്കാൻ നവം.13, 14 തിയതികളിൽ പോളിറ്റ് ബ്യൂറോ യോഗം ചേരും. .

ദേശീയ തലത്തിൽ രൂപപ്പെടേണ്ട രാഷ്ട്രീയ സഖ്യവും ഇടതുപക്ഷ ഐക്യവും കേന്ദ്ര കമ്മിറ്റിയിൽ രാഷ്ട്രീയ പ്രമേയ ചർച്ചയുടെ ഭാഗമായി. ബി.ജെ.പിയെ പ്രതിരോധിക്കാൻ ഏതൊക്കെ സംഘടനകളുമായും മുന്നണികളുമായും ഒന്നിച്ച് നീങ്ങണമെന്ന കാര്യത്തിലാണ് ചർച്ച കേന്ദ്രീകരിച്ചത്. . കാർഷിക നിയമങ്ങൾ പോലുള്ള കേന്ദ്ര സർക്കാർ നടപടികളെ ഫലപ്രദമായി

നേരിടാനുള്ള തന്ത്രങ്ങളിൽ ആരെയൊക്കെ പങ്കാളികളാക്കണമെന്നതും ചർച്ചയായി

കോൺഗ്രസിനെയും ബി.ജെ.പിയടക്കമുള്ള സംഘടനകളെയും പ്രതിരോധിച്ച് തുടർ ഭരണം നിലനിറുത്തിയ കേരള മാതൃകയിലൂന്നിയാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സംസാരിച്ചത്.

പിണറായി എതിർത്ത്

പറഞ്ഞില്ല: യച്ചൂരി

പി ബി തയ്യാറാക്കിയ റിപ്പോർട്ടിന് വിരുദ്ധമായി കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചെന്നത് അടിസ്ഥാന രഹിതമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി പറഞ്ഞു. . കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന അത്തരമൊരു ചർച്ചയിൽ പി ബിയുടെ റിപ്പോർട്ടിന് വിരുദ്ധമായി പി ബി അംഗങ്ങളാരും സംസാരിക്കുന്ന പതിവില്ല. അങ്ങനെ സംസാരിക്കണമെങ്കിൽ പി ബി യുടെ അനുമതി വേണമെന്നും യച്ചൂരി പറഞ്ഞു.