mullaperiya-dam

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ അറിയിക്കും. ഡാമിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഒരു ഹർജി. കരാർ ലംഘനമുണ്ടെന്നും പാട്ടക്കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. സുരക്ഷയ്ക്കായുള്ള മേൽനോട്ട സമിതി ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് മറ്റൊരു ഹർജിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.