karthi-chidambaram

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചശേഷം പോകാമെന്ന് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ,​ സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു. ഈ മാസം 25 മുതൽ അടുത്തമാസം 21വരെ വിദേശയാത്ര നടത്താനാണ് അനുമതി.

2007ൽ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്‌സ് മീഡിയയിൽ കാർത്തി വൻതോതിൽ കള്ളപ്പണം നിക്ഷപിച്ചുവെന്നാണ് കേസ്. പീറ്റർ, ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 2018ൽ കാർത്തിയും 2019ൽ ചിദംബരവും അറസ്റ്റിലായിരുന്നു. മകൻ 22 ദിവസവും പിതാവ് 100 ദിവസവും ജയിലിലായിരുന്നു.