ന്യൂഡൽഹി: കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇന്ന് ചണ്ഡിഗഡിൽ നടത്തുന്ന പത്രസമ്മേളനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. പുതിയ പാർട്ടി പ്രഖ്യാപിച്ച് ബി.ജെ.പി മുന്നണിയിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അമരീന്ദറിന്റെ പദ്ധതി. പഞ്ചാബിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പി.സി.സി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവുമായുള്ള ഭിന്നതയെ തുടർന്ന് മുഖ്യമന്ത്രി പദം രാജി വച്ചതിന് ശേഷം കോൺഗ്രസ് വിടാൻ അമരീന്ദർ തീരുമാനിക്കുകയായിരുന്നു.