pegasus-supreme-court

ന്യൂഡൽഹി: പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ ഇല്ലയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്രത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ച് ചുട്ട മറുടിയാണ് സുപ്രീംകോടതി നൽകിയത്.

പെഗസസ് ഉപയോഗിച്ച് മന്ത്രിമാരും ജഡ്‌ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ജൂലായ് 18ന് ട്വീറ്റ് ചെയ്തതോടെയാണ് പെഗസസ് വിവാദമായത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ദി വയർ പുറത്തുവിട്ടു. വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെ 16 അന്താരാഷ്ട്ര മാദ്ധ്യമങ്ങളുമായി ചേർന്നാണ് ദി വയർ റിപ്പോർട്ട് പുറത്തുവിട്ടത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 - 2019ലാണ് ചോർത്തൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.