ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഹായത്തോടെ പുതിയ പാർട്ടിയുമായി കോൺഗ്രസിനെതിരെ മത്സരിക്കുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ച ശേഷം പാർട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിക്കുമെന്നും ഛണ്ഡിഗഢിൽ നടന്ന പത്രസമ്മേളനത്തിൽ ക്യാപ്ടൻ വിശദീകരിച്ചു.
അടുത്ത തിരഞ്ഞെടുപ്പിൽ 117 സീറ്റിൽ മത്സരിക്കുമെന്നും നിരവധി കോൺഗ്രസ് നേതാക്കൾ തന്നോടൊപ്പം ചേരുമെന്നും ക്യാപ്ടൻ പറഞ്ഞു. പി.സി.സി അദ്ധ്യക്ഷൻ സിദ്ധുവുമായുള്ള വൈര്യം സൂചിപ്പിച്ച ക്യാപ്ടൻ അദ്ദേഹം എവിടെ മത്സരിച്ചാലും നേരിടുമെന്ന് പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിൽ പാക് ഡ്രോണുകൾ വൻ ഭീഷണി സൃഷ്‌ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.