ന്യൂഡൽഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിലെ അബ്‌ദുൾ കലാം ദീപിൽ നിന്ന് ഇന്നലെ രാത്രി വിജയകരമായി വിക്ഷേപിച്ചു.

മൂന്ന് ഘട്ടങ്ങളിലായി ഖര ഇന്ധനം ഉപയോഗിക്കുന്നു

5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കും.

17 മീറ്റർ നീളം, ആണവായുധങ്ങളും വഹിക്കും.

പ്രധാന ലക്ഷ്യം ചൈന: ചൈനീസ് തലസ്ഥാനമായ ബീജിംഗിനും അപ്പുറമെത്തും.

 റിംഗ് ലേസർ ഗൈറോസ്കോപ് വഴിയുള്ള കൃത്യമായ ദിശനിർണയം

റോഡ് മാർഗം എവിടെയും എത്തിക്കാൻ സൗകര്യം.

 വിക്ഷേപണം മൊബൈൽ ലോഞ്ചറിൽ നിന്ന്.

ആലപ്പുഴ സ്വദേശി ടെസിതോമസിന്റെ നേതൃത്വത്തിലുള്ള ഡി.ആർ.ഡി.ഒ ശാസ്ത്രഞ്ജരാണ് മിസൈൽ വികസിപ്പിച്ചത്.