sreejesh

രാധാകൃഷ്ണൻ നായർ,​ ടി.പി.ഔസേഫ്,​ എസ്.,​മുരളീധരൻ എന്നിവർക്ക് ദ്രോണാചാര്യയ്ക്കും ശുപാർശ

ന്യൂ​ഡ​ൽ​ഹി​:​ ​ആ​ഗ​സ്റ്റ് 24​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ 5​ ​വ​രെ​ ​ടോ​ക്യോ​യി​ൽ​ ​ന​ട​ന്ന​ ​പാ​രാ​ലി​മ്പി​ക്സി​ലെ​ ​പ്ര​ക​ട​ന​വും​ ​കൂ​ടി​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യാ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​ദേ​ശീ​യ​ ​കാ​യി​ക​ ​പു​ര​സ്കാ​ര​ങ്ങ​ളു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കി​യ​ത്.
ശ്രീ​ജേ​ഷി​നേ​യും​ ​നീ​ര​ജ് ​ചോ​പ്ര​യേ​യും​ ​കൂ​ടാ​തെ​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​സു​നി​ൽ​ ​ഛെ​ത്രി,​വ​നി​താ​ക്രി​ക്ക​റ്റ് ​താ​രം​ ​മി​താ​ലി​ ​രാ​ജ്എ​ന്നി​വ​ര​ട​ക്ക​മു​ള്ള​ 11​ ​താ​ര​ങ്ങ​ൾ​ക്കാ​ണ് ​രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേ​ൽ​ ​ര​ത്‌​നയ്ക്ക്് ​ശു​പാ​ർ​ശ.​ ​ദേ​ശീ​യ​ ​അ​ത്‌​ല​​​റ്റി​ക്‌​സ് ടീമിന്റെ ​മു​ഖ്യ​ ​പ​രി​ശീ​ല​ക​ൻ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​പ​രി​ശീ​ല​ക​രാ​യ​ ​ടി.​പി.​ ​ഔ​സേ​പ്പ്,​ ​എ​സ്.​മു​ര​ളീ​ധ​ര​ൻ​ ​തു​ട​ങ്ങി​യ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ദ്റോ​ണാ​ചാ​ര്യ​ ​പു​ര​സ്കാ​ര​ത്തി​നും​ ​ശു​പാ​ർ​ശ​ ​ല​ഭി​ച്ചു.​ ​സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​പു​ര​സ്കാ​ര​ത്തി​ന് ​ബോ​ക്സിം​ഗ് ​താ​രം​ ​കെ.​സി.​ ​ലേ​ഖ​യേ​യും​ ​ശു​പാ​ർ​ശ​ ​ചെ​യ്തു​വെ​ന്നാ​ണ് ​വി​വ​രം. സു​നി​ൽ​ ​ഛെ​ത്രി​ ​ഖേ​ൽ​ ​ര​ത്ന​യ്ക്ക് ​ശു​പാ​ർ​ശ​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​ഫു​‌​ട്ബാ​ൾ​ ​താ​ര​മാ​ണ്.​ ​ഒ​ളിമ്പിക്‌​സി​ൽ​ ​വെ​ള്ളി​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​ഗു​സ്തി​ ​താ​രം​ ​ര​വി​ ​ദ​ഹി​യ,​ ​ബോ​ക്‌​സിം​ഗി​ൽ​ ​വെ​ങ്ക​ലം​ ​നേ​ടി​യ​ ​ല​വ്‌​ലീ​ന​ ​ബോ​ർ​ഗോ​ഹ​യ്ൻ,​ ​പാ​രാ​ലിമ്പിക്‌​സി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​മ​നീ​ഷ് ​ന​ർ​വാ​ൽ,​ ​കൃ​ഷ്ണാ​ ​നാ​ഗ​ർ,​ ​സു​മി​ത് ​ആ​ന്റി​ൽ,​ ​അ​വ​നി​ ​ലെ​ഖാ​രെ,​ ​പ്ര​മോ​ദ് ​ഭ​ഗ​ത് ​എ​ന്നി​വ​രാ​ണ് ​ഖേ​ൽ​ ​ര​ത്ന​ ​ശു​പാ​ർ​ശ​ ​ല​ഭി​ച്ച​ ​മ​റ്റ് ​ത​ര​ങ്ങ​ൾ.​ ​
രാ​ജീ​വ് ​ഗാ​ന്ധി​യു​ടെ​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ ​അ​വാ​ർ​ഡ് ​ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​'​മേ​ജ​ർ​ ​ധ്യാ​ൻ​ച​ന്ദ് ​ഖേ​ൽ​ര​ത്‌​ന​'​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​ന​ൽ​കു​ന്ന​ത്. ​ ​ഒ​ളിമ്പി​ക്‌​സി​ൽ​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​പു​രു​ഷ​ ​ഹോ​ക്കി​ ​ടീം,​ ​ക്രി​ക്ക​റ്റ് ​താ​രം​ ​ശി​ഖ​ർ​ ​ധ​വാ​ൻ,​ ​പാ​രാ​ലിമ്പിക്‌​സ് ​താ​രം​ ​സു​ഹാ​സ് ​യ​തി​രാ​ജ്,​ ​എ​ന്നി​വ​ർ​ ​അ​ട​ക്കം​ 35​ ​താ​ര​ങ്ങ​ളെ​ ​അ​ർ​ജു​ന​ ​അ​വാ​ർ​ഡി​നും​ ​ശു​പാ​ർ​ശ​ ​ചെ​യ്തു.​ ​ദ്റോ​ണാ​ചാ​ര്യ​ ​പു​ര​സ്കാ​ര​ത്തി​ന് ​ഹോ​ക്കി​ ​കോ​ച്ച് ​സ​ന്ദീ​പ് ​സം​ഗ്‌​വാ​ന്റെ​ ​പേ​രു​മു​ണ്ട്.വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​യി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ ​കാ​യി​ക​ ​മ​ന്ത്രാ​ല​യം​ ​തു​ട​ർ​ന്ന് ​കാ​യി​ക​ ​പു​ര​സ്കാ​രങ്ങൾ ​സ​മ്മാ​നി​ക്കും.