alan-thaha

ന്യൂഡൽഹി : പന്തീരാങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതിയും മാദ്ധ്യമ വിദ്യാർത്ഥിയുമായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും നിയമ വിദ്യാർത്ഥിയുമായ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യവും ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അഭയ് ശ്രീനിവാസ് ഓഖ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി. താഹ ഫസലിനെ എത്രയും വേഗം വിചാരണക്കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കണം.

താഹയ്‌ക്ക് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി,​ ഇരുവർക്കും ജാമ്യം അനുവദിച്ച കൊച്ചി പ്രത്യേക എൻ.ഐ.എ കോടതി ഉത്തരവ് ശരിവച്ചു. ഇതേ ജാമ്യവ്യവസ്ഥയിൽ തന്നെയാണ് താഹയ്ക്ക് ജാമ്യം അനുവദിക്കേണ്ടത്.

 യു.​എ.​പി.​എ.​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി
അ​ല​നും​ ​താ​ഹ​യ്ക്കും​ ​എ​തി​രെ​യു​ള്ള​ ​യു.​എ.​പി.​എ.​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​വി​ധി​യി​ൽ​ ​പ​റ​യു​ന്നു. ​​​ചെ​റു​പ്പ​ക്കാ​രാ​യ​തി​നാ​ൽ​ ​മാ​വോ​യി​സ്റ്റ് ​ആ​ശ​യ​ങ്ങ​ളി​ൽ​ ​ആ​ക​ർ​ഷി​ച്ചേ​ക്കാം.​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ചി​രി​ക്കാം,​​​ ​പ്ല​ക്കോ​ടോ,​​​ ​പു​സ്ത​ക​ങ്ങ​ളോ​ ​കൈ​വ​ശം​ ​വ​ച്ചി​രി​ക്കാം. എ​ന്നാ​ൽ​ ​ഭീ​ക​ര​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടാൽ മാ​ത്ര​മേ​ ​യു.​എ.​പി.​എ ​ചു​മ​ത്താ​നാ​വു​ക​യു​ള്ളൂ.​ ​ഇ​രു​വ​രു​ടേ​യും​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലോ​ ​ഫോ​ണി​യോ​ ​അ​ട​ക്കം​ ​അ​ത്ത​രം​ ​തെ​ളി​വു​ക​ൾ​ ​ഇ​ല്ല.​ ​ഈ​ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ജാ​മ്യ​ ​ഹ​ർ​ജി​യു​മാ​യി​ ​മാ​ത്രം​ ​ബ​ന്ധ​പ്പെ​ട്ട​തെ​ന്ന് ​46 പേ​ജു​ള്ള​ ​വി​ധി​ ​പ​ക​ർ​പ്പി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​വി​ചാ​ര​ണ​ ​കോ​ട​തി​യോ​ ​പ്ര​ത്യേ​ക​ ​എ​ൻ.​ഐ.​എ ​കോ​ട​തി​യോ​ ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​വേ​ള​യി​ൽ​ ​ഈ​ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ​ ​സ്വാ​ധീ​നി​ക്ക​രു​തെ​ന്നും​ ​വി​ധി​യി​ൽ​ ​പ​റ​യു​ന്നു.


 കോടതിയുടെ നിരീക്ഷണം

  1. നിരോധിച്ച സംഘടനയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ,​ ലഘുലേഖകൾ,​ ബാനർ,​ പ്ലക്കാർഡ്,​ ഡയറിക്കുറിപ്പ്,​ മെം‌ബർഷിപ്പ് കാർഡ് തുടങ്ങിയവ ഒരാളിൽ നിന്ന് കണ്ടെത്തിയാൽ അയാൾ ഭീകരപ്രവർത്തനം നടത്തുമെന്നാണോ?
  2. ഈ രേഖകൾ ഇവർ വിതരണം ചെയ്യുകയായിരുന്നില്ല. വീടുകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എങ്ങനെ യു.എ.പി.എ ചുമത്തും ?
  3. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് മാവോയിസ്റ്റ് നിരോധിത സംഘടനയാണോ? ഇരുവർക്കും ഭീകരപ്രവർത്തനത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ തെളിവുണ്ടോ?

രണ്ട് വർഷത്തെ പോരാട്ടം

 2019 നവംബർ 1- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് താഹ ഫസൽ, അലൻ ശുഹൈബ് എന്നിവരെ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നു

 അറസ്റ്റിന് ആധാരം വീട്ടിൽ നിന്ന് പിടിച്ചെടുത്ത മാവോയിസ്റ്റ് ആശയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും

 യു.എ.പി.എ ചുമത്തുന്നു.

 2019 ഡിസംബറിൽ കേസന്വേഷണം എൻ.ഐ.എയ്‌ക്ക്

 2020 ഏപ്രിൽ 27 ന് കുറ്റപത്രം കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.

 പ്രതികൾ കോഴിക്കോട് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകി. അന്വേഷണത്തെ ബാധിക്കുമെന്ന് എതിർവാദം ഉയർന്നതോടെ കോടതികൾ ജാമ്യം തള്ളി

 പ്രാഥമിക തെളിവ് പോലുമില്ലെന്ന് കണ്ടെത്തി പത്ത് മാസത്തിന് ശേഷം 2020 സെപ്തംബർ 9ന് എൻ. ഐ. എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു

 ഇതിനെതിരെ എൻ.ഐ.എ കേരള ഹൈക്കോടതിയിൽ. 2020 സെപ്തംബർ 20ന് താഹയുടെ ജാമ്യം റദ്ദാക്കി. അലന്റെ പ്രായവും മാനസികാവസ്ഥയും പരിഗണിച്ച് ജാമ്യം ശരിവച്ചു.

 2021 ജനുവരിയിൽ വീണ്ടും ജയിലിലായ താഹ,​ ജാമ്യത്തിന് സുപ്രീംകോടതിയിൽ

 എതിർത്ത് എൻ.ഐ.എ. അലന്റെയും ജാമ്യം റദ്ദാക്കാൻ ഹർജി