mulla

ഡികമ്മിഷൻ ആവശ്യപ്പെട്ട് കേരളം
വിശദവാദം കേൾക്കാൻ കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ പത്തുവരെയുള്ള രണ്ടാഴ്ചത്തേക്ക് 139.50 അടിയായി നിലനിറുത്താൻ ഉത്തരവിട്ട സുപ്രീം കോടതി, ഡാം ഡികമ്മിഷൻ ചെയ്‌ത് പുതിയത് നി‌ർമ്മിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങളിൽ വാദം കേൾക്കും. വിശദമായ സത്യവാങ്മൂലം നവംബർ ഏഴിനകം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. നവംബർ 11ന് പരിഗണിക്കും.

അണക്കെട്ടിന്റെ സ്ഥിതി ഓരോ മണിക്കൂറും നിരീക്ഷിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതിയും കേരളവും തമിഴ്നാടും നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

മേൽനോട്ട സമിതി നിർദ്ദേശിച്ച 139.50 അടി ജലനിരപ്പ് കോടതി അംഗീകരിക്കുകയായിരുന്നു. 138 അടിയായി താഴ്‌ത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

ഡികമ്മിഷൻ ചെയ്യണമെന്നും പുതിയ ഡാം വേണമെന്നും ഉൾപ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങൾ നിരസിച്ചാണ് വർഷങ്ങൾ നീണ്ട കേസിൽ ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 142 അടിയായി ജലനിരപ്പ് ഉയർത്താൻ 2014ൽ ഉത്തരവിട്ടത്.

ഇപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായതോടെ ഫലത്തിൽ കേസ് റീഓപ്പൺ ചെയ്യാനാണ് കേരളത്തിന്റെ ശ്രമം.

കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ജി.പ്രകാശാണ് സത്യവാങ്മൂലം സമർപ്പിച്ചത്.മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് ഹാജരായത്. കിഷോർ നാഫഡെ തമിഴ്നാടിനായി ഹാജരായി.

കേരളത്തിന്റെ സത്യവാങ്മൂലം

126 വർഷം പഴക്കമുള്ള ഡാമിന്റെ സ്ഥിതി ഗുരുതരം

ഡികമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണം

142 അടിയിലേക്ക് ഉയർത്തുന്നത് സ്വീകാര്യമല്ല

ശക്തമായ മഴകാരണം ജലനിരപ്പ് ഉയരും

ഡാമിന് ബലക്ഷയം സംഭവിച്ച് അത്യാപ

ത്തുണ്ടാകും

തമിഴ്നാടിനോട് കേരളം

ജലനിരപ്പ് ഉയരാതിരിക്കാൻ ഉപഭോഗം കൂട്ടണം.

വൈഗ അണക്കെട്ടിൽ കൂടുതൽ സംഭരിക്കണം

മറ്റു സ്ഥലങ്ങളിലും സംഭരിക്കണം

വെള്ളം പോകുന്ന ടണലിന്റെ ശേഷി കൂട്ടണം

അല്ലെങ്കിൽ മറ്റൊരു ടണൽ നിർമ്മിക്കണം.

തമിഴ്നാടിന്റെ വാദം

കേരളത്തിന്റെ വാദങ്ങൾ സ്ഥിരം പല്ലവി. ആശങ്ക വേണ്ട. 139.50 അടിയെന്ന മേൽനോട്ട സമിതിയുടെ നിർദ്ദേശം അംഗീകരിക്കുന്നു.

നിലവിലെ ഹർജികൾ

അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് തമിഴ്നാടിനെതിരെ പരിസ്ഥിതി പ്രവർത്തകനും കോതമംഗലം സ്വദേശിയുമായ ഡോ.ജോ. ജോസഫ് നൽകിയത്.

പാട്ടക്കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനെതിരെ കൊച്ചിയിലെ സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയത്

മൂ​ന്ന് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം മു​ല്ല​പ്പെ​രി​യാ​ർ​ ​ഇ​ന്ന് ​തു​റ​ക്കും

7​ ​A​ M ഇ​ന്ന് ​തു​റ​ക്കു​ന്ന​ ​സ​മ​യം

28,000​ ​ലി​റ്റർ സെ​ക്ക​ന്റി​ൽ​ ​പ്ര​വ​ഹി​ക്കു​ന്ന​ ​ജ​ലം

138.20​ ​അ​ടി ഇ​ന്ന​ല​ത്തെ​ ​ജ​ല​നി​ര​പ്പ്

3108​ ​ഘ​ന​യ​ടിസെ​ക്ക​ന്റിൽ ഡാ​മി​ലെ​ത്തു​ന്ന​ ​ജ​ലം

2300​ ​ഘ​ന​യ​ടി സെ​ക്ക​ന്റിൽ ത​മി​ഴ്നാ​ട്
കൊ​ണ്ടു​പോ​കു​ന്ന​ത്


ഇ​ടു​ക്കി​യിൽ എ​ത്താൻ 6​ ​മ​ണി​ക്കൂർ

വ​ള്ള​ക്ക​ട​വ്,​ ​കോ​ക്കാ​ട്,​ ​വ​ണ്ടി​പ്പെ​രി​യാ​ർ,​ ​കീ​രി​ക്ക​ര,​ ​മ്ലാ​മ​ല,​ ​ശാ​ന്തി​പ്പാ​ലം,​ ​ഹെ​ലി​ബ​റി​യ,​ച​പ്പാ​ത്ത്,​ ​ആ​ല​ടി,​ ​ഉ​പ്പു​ത​റ,​ ​അ​യ്യ​പ്പ​ൻ​കോ​വി​ൽ​ ​വ​ഴി​ ​ഇ​ടു​ക്കി​ ​സം​ഭ​ര​ണി​യി​ലെത്താ​ൻ​ ​ആ​റു​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​സ​മ​യ​മെ​ടു​ക്കും.

2018​ ​ആ​ഗ​സ്റ്റ് 15
ഏ​റ്റ​വും​ ​ഒ​ടു​വിൽ
തു​റ​ന്ന​ത്

142​ ​അ​ടി
ക​ഴി​ഞ്ഞ​ ​ത​വണ
തു​റ​ന്ന​പ്പോൾ
ജ​ല​നി​ര​പ്പ്