supremcourt

ന്യൂഡൽഹി: പടക്കങ്ങൾ നിരോധിച്ചതുകൊണ്ട് സുപ്രീംകോടതി ഏതെങ്കിലും സമുദായത്തിന് എതിരാണെന്ന് കരുതേണ്ടതില്ലെന്ന് രണ്ടംഗ ബെഞ്ച്. ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ മറ്റു പൗരന്മാരുടെ അവകാശം ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവർ പറഞ്ഞു.
പടക്ക നിരോധനം പൂർണമായി നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

'ആഹ്ലാദ പ്രകടനം എന്ന പേരിൽ മറ്റ് പൗരന്മാരുടെ ജീവൻ വച്ചു കളിക്കാനാവില്ല. ഞങ്ങൾ ഏതെങ്കിലും സമുദായത്തിന് എതിരല്ല. പൗരന്മാരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന ശക്തമായ സന്ദേശം നൽകാനാണ് കോടതി ആഗ്രഹിക്കുന്നത്."- ബെഞ്ച് പറഞ്ഞു.

വിശദമായ കാരണങ്ങൾ നിരത്തിക്കൊണ്ടാണ് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വിശാലമായ പൊതുതാത്പര്യം മുൻനിറുത്തിയാണിത്. ഒരു പ്രത്യേക ലക്ഷ്യം വച്ചാണ് നിരോധനമെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം വേണ്ടെന്നും കോടതി പറഞ്ഞു.

മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ലൈസൻസ് ഉള്ള കച്ചവടക്കാർ മാത്രമേ പടക്കം വിൽക്കാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.