mohammed-riyas

ന്യൂഡൽഹി: ബേപ്പൂർ തുറമുഖത്തെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത മന്ത്രി സർബാനന്ദ സോണോവലിനെ സന്ദർശിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ബേപ്പൂർ തുറമുഖ വികസനത്തിനായി 430 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ചരക്ക് ഗതാഗത-യാത്രാ തുറമുഖമായ ബേപ്പൂർ മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണ്.

ലക്ഷദ്വീപിലേക്കും മറ്റും ധാരാളമായി ചരക്കുകൾ പോകുന്നത് ബേപ്പൂരിൽ നിന്നാണെന്ന് അറിയാമെന്നും ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

ഒരു വർഷം 1.25 ലക്ഷം ടൺ കാർഗോയും പതിനായിരത്തിലധികം യാത്രക്കാരും ബേപ്പൂർ തുറമുഖത്തു നിന്ന് ലക്ഷദ്വീപിൽ എത്തുന്ന കാര്യം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ആവശ്യത്തിന് വാർഫുകൾ ഇല്ലാത്തതാണ് കപ്പലുകൾ അടുപ്പിക്കുന്നതിന് താമസം സൃഷ്ടിക്കുന്നത്.

പ്രൊപ്പോസൽ തുക കോടിയിൽ

 അടിസ്ഥാന സൗകര്യ വികസനം- 10

 റോഡുകൾ- 200

 റെയിൽ കണക്റ്റിവിറ്റി- 50

 കണ്ടെയ്‌നർ ഹാൻഡ്ലിംഗ് വാർഫ്-അനുബന്ധ സൗകര്യങ്ങൾ- 80

 ഡ്രെഡ്‌ജിംഗ്- 80

 അധിക വാർഫ് വികസനം- 80