justice-ashok-bhooshan

ന്യൂഡൽഹി: ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി)​ ചെയർപേഴ്സണായി സുപ്രീംകോടതി റിട്ട. ജസ്റ്റിസ് അശോക് ഭൂഷണിനെയും ​പ്ര​സി​ഡ​ന്റാ​യി​ ​മ​ണി​പ്പൂർ​ ​ഹൈ​ക്കോ​ട​തി​ ​റി​ട്ട.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​രാ​മ​ലിം​ഗം​ ​സു​ധാ​ക​റി​നെയും കേന്ദ്രസർക്കാർ നിയമിച്ചു.

നാല് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ ജൂലായിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്. 2020 മാർച്ചിന് ജസ്റ്റിസ് എസ്.ജെ. മുഖോപാദ്ധ്യായ വിരമിച്ചതിന് ശേഷം എൻ.സി.എൽ.എ.ടി ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2016 മെയ് 13നാണ് ഉത്തർപ്രദേശ് സ്വദേശിയായ ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീംകോടതി ജസ്റ്റിസാകുന്നത്.

2018​ ​മേ​യ് 18​ന് ​മ​ണി​പ്പൂ​ർ​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സാ​യി​ ​നി​യ​മി​ത​നാ​യ​ ​ജസ്റ്റിസ് രാമലിംഗം​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​വി​ര​മി​ച്ച​ത്.

കഴിഞ്ഞ സെപ്തംബറിൽ ട്രൈബ്യൂണൽ അദ്ധ്യക്ഷ സ്ഥാനങ്ങളിലേതടക്കമുള്ള ഒഴിവുകൾ നികത്തണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.