ന്യൂഡൽഹി: ഡെങ്കിപ്പനി, മലേറിയ, ചിക്കൻ ഗുനിയ എന്നീ രോഗങ്ങളെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ വിജ്ഞാപനമായി. ഇനിമുതൽ ഈ രോഗങ്ങൾ ബാധിക്കുന്നവരുടെ വിവരങ്ങൾ ആശുപത്രികളിൽ നിർബന്ധമായും ശേഖരിച്ച് സർക്കാരിന് കൈമാറണം. രോഗവ്യാപനം അധിമാണെന്ന് കണ്ടെത്തിയാൽ ആ മേഖലയെ പകർച്ചവ്യാധി മേഖലയായി പ്രഖ്യാപിച്ച് പ്രതിരോധ നടപടികൾ കൈക്കൊള്ളും.പ്രതിരോധ നടപടികളിൽ വിഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് എതിരെ സർക്കാരിന് നടപടി എടുക്കാം.